Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saudi Arabia

റ​​ഷ്യ​​ൻ ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി കു​​റ​​ഞ്ഞേ​​ക്കും; വി​​ഹി​​തം ഉ​​യ​​ർ​​ത്തി സൗ​​ദി

മും​​ബൈ: ഡാ​​റ്റാ അ​​ന​​ലി​​റ്റി​​ക്സ് സ്ഥാ​​പ​​നം കെ​​പ്ല​​ർ ന​​ൽ​​കു​​ന്ന പ്രാ​​ഥ​​മി​​ക ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം മാ​​ർ​​ച്ചി​​ൽ റ​​ഷ്യ​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി പ്ര​​തി​​ദി​​നം 8,00,000 ബാ​​ര​​ലാ​​യി കു​​റ​​ഞ്ഞേ​​ക്കു​​മെ​​ന്നു ക​​രു​​തു​​ന്നു. 2022 മേ​​യ്ക്കു​​ശേ​​ഷം ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കാ​​ണി​​ത്.

കെ​​പ്ല​​ർ ന​​ല്കു​​ന്ന ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ റ​​ഷ്യ​​ൻ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി പ്ര​​തി​​ദി​​നം 13 ല​​ക്ഷം ബാ​​ര​​ലാ​​യി തു​​ട​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി 12.6 ല​​ക്ഷം ബാ​​ര​​ലി​​ലെ​​ത്തി റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. ജ​​നു​​വ​​രി​​യി​​ൽ റ​​ഷ്യ​​യി​​ൽ​​നി​​ന്നു​​ള്ള എ​​ണ്ണ പ്ര​​തി​​ദി​​നം 12 ല​​ക്ഷം ബാ​​ര​​ലും സൗ​​ദി​​യി​​ൽ​​നി​​ന്ന് 7,74,000 ബാ​​ര​​ലു​​മാ​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ കു​​റെ മാ​​സ​​ങ്ങ​​ളാ​​യി റ​​ഷ്യ​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യു​​ടെ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്ന് കെ​​പ്ല​​ർ പ​​റ​​യു​​ന്നു. 2025 ന​​വം​​ബ​​റി​​ൽ പ്ര​​തി​​ദി​​നം 18 ബാ​​ര​​ൽ ആ​​യി​​രു​​ന്ന​​ത് ഡി​​സം​​ബ​​ർ, ജ​​നു​​വ​​രി​​യി​​ൽ 11 ല​​ക്ഷം ബാ​​ര​​ലിലും 13 ല​​ക്ഷം ബാ​​ര​​ലി​​ലു​​മെ​​ത്തി. ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​യു​​ടെ റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങ​​ൽ കു​​റ​​ഞ്ഞേ​​ക്കാം. എ​​ന്നാ​​ൽ, നി​​ല​​വി​​ലെ അ​​വ​​സ്ഥ​​യി​​ൽ പൂ​​ർ​​ണ​​മാ​​യും നി​​ർ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ കു​​റ​​വാ​​ണ്.

ഇ​​ന്ത്യ​​ക്കു മേ​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പ​​ക​​രം തീ​​രു​​വ 50 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 18 ശ​​ത​​മാ​​ന​​മാ​​യി യു​​എ​​സ് കു​​റ​​ച്ചു. കൂ​​ടാ​​തെ റ​​ഷ്യ​​ൻ ഓ​​യി​​ൽ വാ​​ങ്ങി​​യ​​തി​​ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ 25 ശ​​ത​​മാ​​നം തീ​​രു​​വ പി​​ൻ​​വ​​ലി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​ന്ത്യ റ​​ഷ്യ​​യി​​ൽ​​നി​​ന്ന് എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത് നി​​ർ​​ത്തു​​മെ​​ന്നും പ​​ക​​രം യു​​എ​​സി​​ൽ​​നി​​ന്നും വെ​​ന​​സ്വേ​​ല​​യി​​ൽ​​നി​​ന്നും എ​​ണ്ണ വാ​​ങ്ങു​​മെ​​ന്നും യു​​എ​​സ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. എ​​ന്നാ​​ൽ, ഇ​​തേ​​ക്കു​​റി​​ച്ച് ഇ​​ന്ത്യ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പ​​ന​​മെ​​ന്നും ന​​ട​​ത്തി​​യി​​ട്ടി​​ല്ല.

റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത് നി​​ർ​​ത്തി​​വ​​ച്ച് റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ഇ​​പ്പോ​​ൾ ഉ​​പ​​രോ​​ധ​​ങ്ങ​​ളി​​ല്ലാ​​ത്ത വി​​ത​​ര​​ണ​​ക്കാ​​രി​​ൽ​​നി​​ന്ന് എ​​ണ്ണ വാ​​ങ്ങാ​​ൻ ആ​​രം​​ഭി​​ച്ചു. അ​​ഞ്ച് യു​​റ​​ൽ​​സ് ക​​പ്പ​​ലു​​ക​​ൾ ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​തു​​വ​​രെ 2,42,000 ബാ​​ര​​ൽ എ​​ണ്ണ ജാം​​ന​​ഗ​​റി​​ൽ എ​​ത്തി​​ച്ചു​​വെ​​ന്ന് കെം​​പ്ല​​ർ പ​​റ​​യു​​ന്നു. എ​​ന്നാ​​ലി​​ത് 2025ലെ ​​ശ​​രാ​​ശ​​രി ഇ​​റ​​ക്കു​​മ​​തി നി​​ര​​ക്കാ​​യ 5,75,000 ബാ​​ര​​ലി​​നേക്കാ​​ൾ കു​​റ​​വാ​​ണ്.

സൗ​​ദി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ്

പ​​ര​​ന്പ​​രാ​​ഗ​​ത​​മാ​​യി ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ എ​​ണ്ണ വി​​ത​​ര​​ണ​​ക്കാ​​ർ സൗ​​ദി അ​​റേ​​ബ്യ​​യാ​​യി​​രു​​ന്നു. 2022ൽ ​​ആ​​രം​​ഭി​​ച്ച റ​​ഷ്യ-​​യു​​ക്രെ​​യി​​ൻ യു​​ദ്ധ​​ത്തി​​നു ശേ​​ഷം റ​​ഷ്യ​​ൻ എ​​ണ്ണ വ​​ലി​​യ വി​​ല​​ക്കി​​ഴി​​വി​​ൽ ല​​ഭി​​ച്ചു തു​​ട​​ങ്ങി​​യ​​തോ​​ടെ സൗ​​ദി​​യെ റ​​ഷ്യ മ​​റി​​ക​​ട​​ന്നു.

റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​ൽ​​നി​​ന്ന് ഇ​​ന്ത്യ പിന്മാ​​റു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഫെ​​ബ്രു​​വ​​രി​​യി​​ൽ സൗ​​ദി​​യി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ പ്ര​​തി​​ദി​​നം 11.5 ല​​ക്ഷം ബാ​​ര​​ലി​​ലേ​​ക്ക് എ​​ത്തി​​ക്കു​​മെ​​ന്നാ​​ണ് കെ​​പ്ല​​ർ ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

International

സൗ​ദി അ​റേ​ബ്യ​യു​ടെ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ന്ത​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ സ​ഈ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ​ഖ​ഹ്താ​നി അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രി​ക്കെ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. മ​യ്യി​ത്ത് ന​മ​സ്കാ​രം റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് ഗ്രാ​ൻ​ഡ് മോ​സ്കി​ൽ അ​സ​ർ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ന​ട​ന്നു.

ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് ബി​ൻ നാ​ഇ​ഫ് ന​മ​സ്കാ​ര​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും സൗ​ദി ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​ശോ​ച​നം കു​ടും​ബ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

പ്രി​സ​ൺ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്, ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങി നി​ര​വ​ധി സു​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. വ​ർ​ഷ​ങ്ങ​ളോ​ളം മി​നാ​യി​ലെ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റു​ക​ളെ ന​യി​ച്ച അ​ദ്ദേ​ഹം മ​ക്ക റീ​ജ​ണ​ൽ പോ​ലീ​സ് ഡ​യ​റ​ക്ട​റാ​യും പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റാ​യും മി​ക​വ് തെ​ളി​യി​ച്ചു.

NRI

സൗദി യാത്ര: ചില മരുന്നുകൾക്ക് മുൻകൂർ അനുമതി വേണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലേ​​​​ക്കും തി​​​​രി​​​​ച്ചു​​​​മു​​​​ള്ള യാ​​​​ത്ര​​​​ക​​​​ളി​​​​ൽ ഏ​​​​താ​​​​നും നി​​​​യ​​​​ന്ത്രി​​​​ത മ​​​​രു​​​​ന്നു​​​​ക​​​​ൾ കൈ​​​​വ​​​​ശം​​​​ വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നു ന​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് ക​​​​ൺ​​​​ട്രോ​​​​ൾ ബ്യൂ​​​​റോ.

ഓ​​​​ൺ​​​​ലൈ​​​​നി​​​ലൂ​​​ടെ മു​​​ൻ​​​കൂ​​​ർ അ​​​​നു​​​​മ​​​​തി തേ​​​ടു​​​ന്ന​​​ത് സൗ​​​​ദി അ​​​​റേ​​​​ബ്യ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണി​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ലും മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തും എ​​​​ന്നാ​​​​ൽ സൗ​​​​ദി​​​​യി​​​​ൽ നി​​​​രോ​​​​ധി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തു​​​​മാ​​​​യ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് അ​​​നു​​​മ​​​തി തേ​​​ടേ​​​ണ്ട​​​ത്.

ഇ​​​​ക്കാ​​​​ര്യം സൗ​​​​ദി അ​​​​റേ​​​​ബ്യ രേ​​​​ഖാ​​​​മൂ​​​​ലം അ​​​​റി​​​​യി​​​ച്ചു. നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​ള​​​​വി​​​​ൽ​​​​ കൂ​​​​ടു​​​​ത​​​​ൽ മ​​​​രു​​​​ന്ന് കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​മെ​​​ന്ന് അ​​​റി​​​യി​​​പ്പിലു​​​ണ്ടെ​​​ന്ന് എ​​​ൻ​​​ബി​​​സി വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​​രു​​​​ന്നു​​​​ക​​​​ൾ കൈ​​​​വ​​​​ശം​​​​ വ​​​​യ്ക്കാ​​​​ൻ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് https://cds.sfda.gov.sa എ​​​​ന്ന പേ​​​​രി​​​​ലു​​​​ള്ള വെ​​​​ബ്സൈ​​​​റ്റ് സൗ​​​​ദി അ​​​​റേ​​​​ബ്യ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്.

National

സൗദി യാത്ര: ചില മരുന്നുകൾക്ക് മുൻകൂർ അനുമതി വേണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലേ​​​​ക്കും തി​​​​രി​​​​ച്ചു​​​​മു​​​​ള്ള യാ​​​​ത്ര​​​​ക​​​​ളി​​​​ൽ ഏ​​​​താ​​​​നും നി​​​​യ​​​​ന്ത്രി​​​​ത മ​​​​രു​​​​ന്നു​​​​ക​​​​ൾ കൈ​​​​വ​​​​ശം​​​​ വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നു ന​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് ക​​​​ൺ​​​​ട്രോ​​​​ൾ ബ്യൂ​​​​റോ.

ഓ​​​​ൺ​​​​ലൈ​​​​നി​​​ലൂ​​​ടെ മു​​​ൻ​​​കൂ​​​ർ അ​​​​നു​​​​മ​​​​തി തേ​​​ടു​​​ന്ന​​​ത് സൗ​​​​ദി അ​​​​റേ​​​​ബ്യ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണി​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ലും മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തും എ​​​​ന്നാ​​​​ൽ സൗ​​​​ദി​​​​യി​​​​ൽ നി​​​​രോ​​​​ധി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തു​​​​മാ​​​​യ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് അ​​​നു​​​മ​​​തി തേ​​​ടേ​​​ണ്ട​​​ത്. ഇ​​​​ക്കാ​​​​ര്യം സൗ​​​​ദി അ​​​​റേ​​​​ബ്യ രേ​​​​ഖാ​​​​മൂ​​​​ലം അ​​​​റി​​​​യി​​​ച്ചു.

നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​ള​​​​വി​​​​ൽ​​​​ കൂ​​​​ടു​​​​ത​​​​ൽ മ​​​​രു​​​​ന്ന് കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​മെ​​​ന്ന് അ​​​റി​​​യി​​​പ്പിലു​​​ണ്ടെ​​​ന്ന് എ​​​ൻ​​​ബി​​​സി വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​​രു​​​​ന്നു​​​​ക​​​​ൾ കൈ​​​​വ​​​​ശം​​​​ വ​​​​യ്ക്കാ​​​​ൻ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് https:// cds.sfda.gov.sa എ​​​​ന്ന പേ​​​​രി​​​​ലു​​​​ള്ള വെ​​​​ബ്സൈ​​​​റ്റ് സൗ​​​​ദി അ​​​​റേ​​​​ബ്യ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്.

Kerala

പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. റി​യാ​ദി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നി​ല​മ്പൂ​ർ പാ​താ​ർ സ്വ​ദേ​ശി​നി പൊ​ൻ​കു​ഴി റം​ല​ത്ത് (57) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം റി​യാ​ദി​ലെ ആ​സ്റ്റ​ർ സ​ന​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

റം​ല​ത്ത് 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി റി​യാ​ദി​ൽ ഹൗ​സ്കീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​യാ​യ റം​ല​ത്ത് പ​രേ​ത​രാ​യ അ​സൈ​നാ​രു​ടെ​യും ഇ​ത്താ​ച്ചു​മ്മ​യു​ടെ​യും മ​ക​ളാ​ണ്. സൗ​ദി തൊ​ഴി​ലു​ട​മ​യു​ടെ അ​ഭ്യ​ർ​ഥ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

National

ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചു​വി​ട്ട​തി​ൽ മു​ന്നി​ൽ യു​എ​സ് അ​ല്ല

ന്യൂ​ഡ​ൽ​ഹി: 2025ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ച​യ​ച്ച രാ​ജ്യം യു​എ​സ് ആ​ണെ​ന്ന് ക​രു​തി​യെ​ങ്കി​ൽ തെ​റ്റി. സൗ​ദി അ​റേ​ബ്യ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചു​വി​ട്ട രാ​ജ്യം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​ൽ വ​ച്ച ക​ണ​ക്കു​ക​ളാ​ണ് ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

2025-ൽ 81 ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 24,600ല​ധി​കം ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ, 12 മാ​സ​ത്തി​നു​ള്ളി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു മാ​ത്രം തി​രി​ച്ച​യ​ച്ച​വ​ർ 11,000ലേറെ. യു​എ​സ് 3,800ഓ​ളം ഇ​ന്ത്യ​ൻ പൗ​രന്മാ​രെ​യാ​ണ് തി​രി​ച്ച​യ​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന സം​ഖ്യ​യാ​ണി​തെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ന്‍റെ പേ​രി​ലോ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നോ ആ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തി​രി​ച്ച​യ​യ്ക്ക​ൽ.

മ്യാ​ൻ​മ​ർ (1591), യു​എ​ഇ (1469), ബ​ഹ​റി​ൻ (764), മ​ലേ​ഷ്യ (1485), താ​യ് ല​ൻ​ഡ് (481), കം​ബോ​ഡി​യ (305) എന്നി​ങ്ങ​നെ​യാ​ണ് തി​രി​ച്ചു​വി​ട​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം.

സൗ​ദി അ​റേ​ബ്യ​യി​ലെ​യും യു​എ​ഇ, ബ​ഹ്റി​ൻ, മ​ലേ​ഷ്യ, താ​യ്‌ലൻ​ഡ് തു​ട​ങ്ങി മ​റ്റി​ട​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ക്കാ​ർ പ​ല​പ്പോ​ഴും വീ​സ കാ​ലാ​വ​ധി​ക്കു ശേ​ഷ​വും അ​വി​ട​ങ്ങ​ളി​ൽ തു​ട​രു​ന്ന സ്ഥി​തി​യു​ണ്ട്.

യു​കെ, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ റെ​ഗു​ലേ​റ്റ​റി ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ച​യ​ച്ചി​ട്ടു​ണ്ട്. യു​കെ​യാ​ണ് (170 പേ​ർ) ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ചു​വി​ട്ട​ത്. ഓ​സ്ട്രേ​ലി​യ (114), റ​ഷ്യ (82), യു​എ​സ് (45) എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പി​ന്നി​ൽ.

NRI

ക്രി​മി​ന​ൽ മാ​ഫി​യ‌: പാ​ക്കി​സ്ഥാ​നി​ക​ളെ കൂ​ട്ട​ത്തോ​ടെ നാ​ടു​ക​ടത്തി സൗ​ദിയും ​യു​എ​ഇയും

ദു​ബാ​യി: വി​ദേ​ശ​ത്ത് സം​ഘ​ടി​ത ഭി​ക്ഷാ​ട​ന​വും കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​ർ​ക്കെ​തി​രേ സൗ​ദി അ​റേ​ബ്യ​യും യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സും ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി.

ഈ ​വ​ർ​ഷം യാ​ച​ക​വൃ​ത്തി ആ​രോ​പി​ച്ച് സൗ​ദി അ​റേ​ബ്യ മാ​ത്രം 24,000 പാ​ക്കി​സ്ഥാ​നി​ക​ളെ നാ​ടു​ക​ട​ത്തി. രാ​ജ്യ​ത്തു പ്ര​വേ​ശി​ച്ച​ശേ​ഷം ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ടെ​ന്ന കേ​സു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പാ​ക് പൗ​ര​ന്മാ​ർ​ക്ക് വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും ചെ​യ്തു.

അ​തേ​സ​മ​യം, സൗ​ദി​യു​ടെ​യും യു​എ​ഇ​യു​ടെ​യും ന​ട​പ​ടി​ക​ൾ പാ​ക്കി​സ്ഥാ​ന്‍റെ അ​ന്താ​രാ​ഷ്ട്ര പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് പാ​ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2025ൽ ​പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നെ​ത്തി​യ 66,154 യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് പി​ടി​കൂ​ടു​ക​യും തി​രി​ച്ച​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഭി​ക്ഷാ​ട​ന​ക്കു​റ്റം ചു​മ​ത്തി സൗ​ദി ഈ ​വ​ർ​ഷം 24000, ദു​ബാ​യി 6000, അ​സ​ർ​ബൈ​ജാ​ൻ 2,500 പാ​ക്കി​സ്ഥാ​നി​ക​ളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. സൗ​ദി​യി​ലേ​ക്കു ക​ട​ക്കാ​ൻ ഭി​ക്ഷാ​ട​ക​ർ ഉം​റ വീ​സ​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ റി​യാ​ദ് പാ​ക്കി​സ്ഥാ​നോ​ട് ക​ഴി​ഞ്ഞ​വ​ർ​ഷം ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നി ഉം​റ, ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് സൗ​ദി മ​ത​കാ​ര്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഭി​ക്ഷാ​ട​ന​വ്യ​വ​സാ​യം പാ​ക് മാ​ഫി​യ സം​ഘ​ടി​ത​മാ​യി ചെ​യ്യു​ന്നു​വെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ക​യാ​ണെ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

International

സൗദിയിൽ പാക്- അഫ്ഗാൻ ചർച്ച

റി​​​യാ​​​ദ്: ​​​ദീ​​​ർ​​​ഘ​​​കാ​​​ല സ​​​മാ​​​ധാ​​​ന ക​​​രാ​​​ർ ല​​​ക്ഷ്യ​​​മി​​​ട്ട് പാ​​​ക്കി​​​സ്ഥാ​​​നും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നും സൗ​​​ദി​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

സൗ​​​ദി​​​യാ​​​ണു ച​​​ർ​​​ച്ച​​​യ്ക്കു മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത​​​ത്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ തു​​​ട​​​രാ​​​മെ​​​ന്ന് ഇ​​​രു​ വി​​​ഭാ​​​ഗ​​​വും സ​​​മ്മ​​​തി​​​ച്ചു. എ​​​ന്നാ​​​ൽ, ദീ​​​ർ​​​ഘ​​​കാ​​​ല സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നും പ​​​ര​​​സ്പ​​​രം ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഡ​​​സ​​​ൻ​​​ക​​​ണ​​​ക്കി​​​നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന ഭീ​​​ക​​​ര​​​ർക്ക് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ അ​​​ഭ​​​യം ന​​​ല്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മാ​​​ണു സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണം. ന​​​വം​​​ബ​​​റി​​​ൽ ഖ​​​ത്ത​​​റി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു വെ​​​ടി​​​നി​​​ർ​​​ത്ത​​​ലു​​​ണ്ടാ​​​യ​​​ത്.

 

Sports

സൗ​​ദി​​ക്കാ​​യി റൊ​​ണാ​​ള്‍​ഡോ വൈ​​റ്റ് ഹൗ​​സി​​ല്‍

വാ​​ഷിം​​ഗ്ട​​ണ്‍: പോ​​ര്‍​ച്ചു​​ഗ​​ല്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ള്‍​ഡ് ട്രം​​പ് വൈ​​റ്റ് ഹൗ​​സി​​ല്‍ ഒ​​രു​​ക്കി​​യ ഡി​​ന്ന​​റി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

സൗ​​ദി ഭ​​ര​​ണം നി​​യ​​ന്ത്രി​​ക്കു​​ന്ന മു​​ഹ​​മ്മ​​ദ് ബി​​ന്‍ സ​​ല്‍​മാ​​നു​​ള്ള ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യാ​​യി​​രു​​ന്നു വൈ​​റ്റ് ഹൗ​​സി​​ലെ ഔ​​ദ്യോ​​ഗി​​ക ഡി​​ന്ന​​ര്‍.

അ​​ഞ്ച് ത​​വ​​ണ ലോ​​ക ഫു​​ട്‌​​ബോ​​ള​​റി​​നു​​ള്ള ബ​​ലോ​​ണ്‍ ദോ​​ര്‍ പു​​ര​​സ്‌​​കാ​​രം നേ​​ടി​​യ റൊ​​ണാ​​ള്‍​ഡോ നി​​ല​​വി​​ല്‍ സൗ​​ദി ക്ല​​ബ്ബാ​​യ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കു​​വേ​​ണ്ടി​​യാ​​ണ് ക​​ളി​​ക്കു​​ന്ന​​ത്.

International

ഖഷോഗി വധം : മുഹമ്മദ് ബിൻ സൽമാന് ട്രംപിന്‍റെ ക്ലീൻ ചിറ്റ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: സൗ​​​ദി-​​​യു​​​എ​​​സ് ബ​​​ന്ധം വ​​​ഷ​​​ളാ​​​ക്കി​​​യ ഖ​​​ഷോ​​​ഗി വ​​​ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് സൗ​​​ദി ഭ​​​ര​​​ണ​​​നി​​​യ​​​ന്താ​​​വ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ന് ഒ​​​ന്നു​​​മ​​​റി​​​യി​​​ല്ലായിരുന്നുവെന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ന് വൈ​​​റ്റ്ഹൗ​​​സി​​​ൽ ഊ​​​ഷ്മ​​​ള സ്വീ​​​ക​​​ര​​​ണം ന​​​ല്കി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം സം​​​യു​​​ക്ത വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ട്രം​​​പ്.

“കാര്യങ്ങൾ സം​​​ഭ​​​വി​​​ച്ചു, പ​​​ക്ഷേ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ന് അ​​​തേക്കു​​​റി​​​ച്ച് ഒ​​​ന്നു​​​മ​​​റി​​​യി​​​ല്ല, ന​​​മു​​​ക്ക് ആ ​​​വി​​​ഷ​​​യം അ​​​വി​​​ടെ ഉ​​​പേ​​​ക്ഷി​​​ക്കാം”- ഖ​​​ഷോ​​​ഗി​​വ​​​ധ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് ട്രം​​​പ് മ​​​റു​​​പ​​​ടി ന​​​ല്കി. ഖ​​​ഷോ​​​ഗി​​വ​​​ധ​​​ത്തെ​​​ക്കു​​​റി​​​ച്ചു ചോ​​​ദി​​​ച്ച് ത​​​ന്‍റെ അ​​​തി​​​ഥി​​​യെ അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ ശ​​​കാ​​​രി​​​ക്കാ​​​നും ട്രം​​​പ് ത​​​യാ​​​റാ​​​യി.

ഖ​​​ഷോ​​​ഗി​​വ​​​ധം വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​യ സം​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ പ​​​റ​​​ഞ്ഞു. പ​​​ക്ഷേ വി​​​ഷ​​​യ​​​ത്തി​​​ൽ സൗ​​​ദി സ​​​ർ​​​ക്കാ​​​ർ ശ​​​രി​​​യാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ല്ലാം ചെ​​​യ്തു. അ​​​ങ്ങ​​​നെയൊ​​​രു സം​​​ഭ​​​വം ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​യാ​​​യി സൗ​​​ദി​​​യി​​​ലെ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഷ്ക​​​രി​​​ച്ചു. ഖ​​​ഷോ​​​ഗി​​സം​​​ഭ​​​വം വേ​​​ദ​​​ന​​​യു​​​ള​​​വാ​​​ക്കു​​​ന്ന വ​​​ലി​​​യ തെ​​​റ്റാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്ന ജ​​​മാ​​​ൽ ഖ​​​ഷോ​​​ഗി 2018ൽ ​​​തു​​​ർ​​​ക്കി​​​യി​​​ലെ ഇ​​​സ്താം​​​ബൂ​​​ളി​​​ലു​​​ള്ള സൗ​​​ദി കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സൗ​​​ദി​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ സം​​​ഘ​​​മാ​​ണു കൊ​​​ല ന​​​ട​​​ത്തി​​​യ​​​ത്. മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്താ​​​നാ​​​വാ​​​ത്ത​​​വി​​​ധം ന​​​ശി​​​പ്പി​​​ച്ചു​​​ക​​​ള​​​ഞ്ഞ​​​താ​​​യി അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.

മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ന്‍റെ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​ര​​​മാ​​​ണ് ഖ​​​ഷോ​​​ഗി​​വ​​​ധം ന​​​ട​​​ന്ന​​​തെ​​​ന്ന് യു​​​എ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നും മ​​​റ്റു പാ​​​ശ്ചാ​​​ത്യ ശ​​​ക്തി​​​ക​​​ളും മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​നെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​ണു​ കൈ​​​ക്കൊ​​​ണ്ട​​​ത്. ഈ ​​​ഒ​​​റ്റ​​​പ്പെ​​​ട​​​ലി​​​ന് അ​​​വ​​​സാ​​​നം തേ​​​ടി​​​ക്കൂ​​​ടി​​​യാ​​​ണ് ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ യു​​​എ​​​സി​​​ലെ​​​ത്തി​​​യ​​​ത്.

സൗ​​​ദി​​​ക്ക് എ​​​ഫ് 35

യു​​​എ​​​സ്-​​​സൗ​​​ദി ബ​​​ന്ധ​​​ത്തി​​​ൽ പു​​​തി​​​യ മാ​​​ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന ക​​​രാ​​​റു​​​ക​​​ൾ​​​ക്കാ​​​ണ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്. സൗ​​​ദി​​​ക്ക് അ​​​ത്യാ​​​ധു​​​നി​​​ക എ​​​ഫ്-35 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ല്കാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് സ​​​മ്മ​​​തി​​​ച്ച​​​താ​​​ണ് ഇ​​​തി​​​ലൊ​​​ന്ന്. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സൈ​​​നി​​​കശ​​​ക്തി​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ൽ പു​​​ല​​​ർ​​​ത്തു​​​ന്ന മേ​​​ൽ​​​ക്കോ​​​യ്മ​​​യ്ക്കു വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തു​​​ന്ന തീ​​​രു​​​മാ​​​ന​​​മാ​​​ണി​​​ത്. നി​​​ല​​വി​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​നു മാ​​​ത്ര​​​മാ​​​ണ് എ​​​ഫ്-35 ഉ​​​ള്ള​​​ത്.

സൗ​​​ദി​​​യി​​​ൽ ആ​​​ണ​​​വോ​​​ർ​​​ജ നി​​​ല​​​യ​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു ച​​​ർ​​​ച്ച​​​ക​​​ൾ ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്താ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി. മേ​​​യി​​​ൽ ട്രം​​​പി​​​ന്‍റെ സൗ​​​ദി സ​​​ന്ദ​​​ർ​​​ശ​​​നവേ​​​ള​​​യി​​​ൽ യു​​​എ​​​സി​​​ൽ നി​​​ക്ഷേ​​​പി​​​ക്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്ത 60,000 കോ​​​ടി ഡോ​​​ള​​​ർ ഒ​​​രു ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റാ​​​യി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്ന് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു.

NRI

മ​ദീ​ന ബ​സ് അ​പ​ക​ടം; ജി​ദ്ദ​യി​ൽ ഇ​ന്ത്യ​ൻ ക്യാ​മ്പ് ഓ​ഫീ​സ് തു​റ​ന്നു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ദീ​ന​യി​ൽ ബ​സും ഡീ​സ​ൽ‌ ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച് കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യം ജി​ദ്ദ​യി​ൽ ക്യാ​മ്പ് ഓ​ഫീ​സ് തു​റ​ന്നു.

അ​പ​ക​ട​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പെ​ട്ട അ​ബ്ദു​ള്‍ ഷൊ​യി​ബ് മു​ഹ​മ്മ​ദി​നെ മ​ദീ​ന ആ​ശു​പ​ത്രി​യി​ലെ​ത്തി കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ഫ​ഹ​ദ് അ​ഹ​മ്മ​ദ് ഖാ​ന്‍ സു​രി ക​ണ്ടു. സാ​ധ്യ​മാ​യ എ​ല്ലാ ചി​കി​ത്സ​യി​ലും ഷൊ​യി​ബ് മു​ഹ​മ്മ​ദി​ന് ന​ല്‍​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി കോ​ൺ​സ​ൽ ജ​ന​റ​ൽ അ​റി​യി​ച്ചു.

ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ ഉ​ൾ​പ്പെ​ടെ നാ​ൽ​പ​തി​ലേ​റെ​പ്പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഏ​റെ​യും. 20 സ്ത്രീ​ക​ളും 11 കു​ട്ടി​ക​ളും മ​രി​ച്ചു​വെ​ന്നും അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ക്കു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ ബി​ദ​ർ മൈ​ലൂ​ർ സി​എം​സി കോ​ള​നി​യി​ൽ​നി​ന്നു​ള്ള റ​ഹ്മ​ത്ത് ബീ ​എ​ന്ന എ​ൺ​പ​തു​കാ​രി മ​രി​ച്ച​താ​യി ഇ​ന്ന​ലെ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് ഇ​വ​ർ ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നാ​യി സൗ​ദി​യി​ലേ​ക്കു പോ​യ​ത്.

ഹു​ബ്ബ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ൾ ഗ​നി ഷി​ര​ഹ​ട്ടി എ​ന്ന​യാ​ൾ ഉ​ൾ​പ്പെ​ടെ 44 ഇ​ന്ത്യ​ൻ തീ​ർ‌​ഥാ​ട​ക​ർ മ​രി​ച്ച​താ​യി തി​ങ്ക​ളാ​ഴ്ച തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം 42 ഇ​ന്ത്യ​ക്കാ​ർ മാ​ത്ര​മാ​ണ് മ​രി​ച്ച​തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ​യു​ന്നു.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ സം​സ്കാ​രം മ​ദീ​ന​യി​ൽ​ത്ത​ന്നെ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ഇ​തി​നാ​യി ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്പ​തോ​ളം പേ​ർ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു പോ​യ​താ​യി തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് ഭൂ​രി​ഭാ​ഗം മൃ​ത​ദേ​ഹ​ങ്ങ​ളും. സൗ​ദി​യി​ലെ​ത്തു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഡി​എ​ൻ​എ ശേ​ഖ​രി​ച്ച് മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ച​ന​ക​ളു​ണ്ട്.

NRI

സൗ​ദി ബ​സ് അ​പ​ക​ടം: മൃ​ത​ദേ​ഹ​ങ്ങ​ൾ‌ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

ജി​ദ്ദ: സൗ​ദി​യി​ൽ ബ​സും ടീ​സ​ൽ ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളും തെ​ല്ല​ങ്കാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ഇ​ന്ന് സൗ​ദി​യി​ൽ എ​ത്തും.

മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ സാ​മ്പി​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​തി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​രാ​ൻ 48 മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ക്കും. അ​പ​ക​ട​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട അ​ബ്ദു​ൽ ഷു​ഹൈ​ബ് മു​ഹ​മ്മ​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഉം​റ നി​ര്‍​വ​ഹി​ച്ച് തി​രി​ച്ച് വ​രും​വ​ഴി അ​പ​ക​ട​ത്തി​ൽ 45 തീ​ർ​ഥാ​ട​ക​രാ​ണ് മ​രി​ച്ച​ത്. ബ​ദ​റി​നും മ​ദീ​ന​യ്ക്കും ഇ​ട​യി​ലു​ള്ള മു​ഫ​റ​ഹാ​ത്തി​ൽ ഇ​ന്ത്യ​ന്‍ സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. മ​രി​ച്ച​വ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 18 പേ​രും ഉ​ൾ​പ്പെ​ട്ട​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​തി​ൽ ഒ​ൻ​പ​ത് പേ​രും കു​ട്ടി​ക​ളാ​ണ്. ശ​നി​യാ​ഴ്ച തി​രി​കെ എ​ത്തേ​ണ്ട​വ​രാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പെ​ട്ട തീ​ർ​ഥാ​ട​ക​ർ. അ​പ​ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി.

International

സൗ​ദി ബ​സ് അ​പ​ക​ടം: മൃ​ത​ദേ​ഹ​ങ്ങ​ൾ‌ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

ജി​ദ്ദ: സൗ​ദി​യി​ൽ ബ​സും ടീ​സ​ൽ ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളും തെ​ല്ല​ങ്കാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ഇ​ന്ന് സൗ​ദി​യി​ൽ എ​ത്തും.

മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ സാ​മ്പി​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​തി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​രാ​ൻ 48 മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ക്കും. അ​പ​ക​ട​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട അ​ബ്ദു​ൽ ഷു​ഹൈ​ബ് മു​ഹ​മ്മ​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഉം​റ നി​ര്‍​വ​ഹി​ച്ച് തി​രി​ച്ച് വ​രും​വ​ഴി അ​പ​ക​ട​ത്തി​ൽ 45 തീ​ർ​ഥാ​ട​ക​രാ​ണ് മ​രി​ച്ച​ത്. ബ​ദ​റി​നും മ​ദീ​ന​യ്ക്കും ഇ​ട​യി​ലു​ള്ള മു​ഫ​റ​ഹാ​ത്തി​ൽ ഇ​ന്ത്യ​ന്‍ സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. മ​രി​ച്ച​വ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 18 പേ​രും ഉ​ൾ​പ്പെ​ട്ട​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​തി​ൽ ഒ​ൻ​പ​ത് പേ​രും കു​ട്ടി​ക​ളാ​ണ്. ശ​നി​യാ​ഴ്ച തി​രി​കെ എ​ത്തേ​ണ്ട​വ​രാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പെ​ട്ട തീ​ർ​ഥാ​ട​ക​ർ. അ​പ​ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി.

 

 

 

International

സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കും; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

ന്യൂ​യോ​ർ​ക്ക്: സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സൗ​ദി കി​രീ​ടാ​വ​കാ​ശി​ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൊ​വ്വാ​ഴ്ച​യാ​കും സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മേ​രി​ക്ക​യി​ലെ​ത്തു​ക. യുഎസിൽ എത്തുന്ന മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സൈ​നി​ക - വ്യാ​പാ​ര ക​രാ​റു​ക​ൾ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് എഫ്-35 വിമാനങ്ങൾ സൗദി അറേബ്യയ്ക്ക് വിൽക്കാൻ തയാറാണെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയത്. ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച്ച​യാ​ണ് സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.

സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക അ​മേ​രി​ക്ക സ​ന്ദ​ർ​ശ​ന​മാ​ണി​ത്. സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​ത്താ​ഴ വി​രു​ന്നൊ​രു​ക്കും.

NRI

സൗ​ദി​യി​ൽ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി മ​രി​ച്ചു

റാ​ഞ്ചി: സൗ​ദി അ​റേ​ബ്യ​യി​ൽ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് ഗി​രി​ധി ജി​ല്ല​യി​ൽ നി​ന്നു​ള്ള വി​ജ​യ് കു​മാ​ർ മ​ഹാ​തോ​യാ​ണ് (27) മ​രി​ച്ച​ത്.

ലോ​ക്ക​ൽ പോ​ലീ​സും മ​ദ്യ​ക്ക​ള്ള​ക്ക​ട​ത്തു​കാ​രെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ മ​ഹാ​തോ​യ്ക്ക് വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്‌​ടോ​ബ​ർ 16നാ​യി​രു​ന്നു സം​ഭ​വം.

മ​ഹാ​തോ ക​ഴി​ഞ്ഞ ഒ​മ്പ​ത് മാ​സ​മാ​യി ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ട​വ​ർ ലൈ​ൻ ഫി​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ജി​ദ്ദ​യി​ൽ​വ​ച്ച് മ​ഹാ​തോ കൊ​ല്ല​പ്പെ​ട്ട​താ​യി സൗ​ദി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഗി​രി​ദി​ഹി​ലെ ദു​മ്രി ബ്ലോ​ക്കി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ജാ​ർ​ഖ​ണ്ഡ് തൊ​ഴി​ൽ​വ​കു​പ്പ് അ​റി​യി​ച്ചു. സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​രു ഏ​റ്റു​മു​ട്ട​ലി​ൽ താ​ൻ കു​ടു​ങ്ങി​യെ​ന്നും പ​രി​ക്കേ​റ്റെ​ന്നും അ​റി​യി​ച്ച് ഭാ​ര്യ ബ​സ​ന്തി​ദേ​വി​ക്ക് മ​ഹാ​തോ വാ​ട്സ്ആ​പ് ശ​ബ്‌​ദ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്ന​താ​യി കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി പ്ര​ശ്‌​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി​ക്ക​ന്ദ​ർ അ​ലി പ​റ​ഞ്ഞു.

ബ​സ​ന്തി​ദേ​വി ഭ​ർ​തൃ​വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. പ​ക്ഷേ, ഒ​ക്‌​ടോ​ബ​ർ 24നാ​ണ് മ​ഹാ​തോ മ​രി​ച്ച​താ​യി ക​മ്പ​നി കു​ടും​ബ​ത്തെ അ​റി​യി​ച്ച​തെ​ന്നും അ​ലി പ​റ​ഞ്ഞു.

NRI

ആ​ന്ധ്ര സ്വ​ദേ​ശി​ക്ക് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി ന​ഴ്സ്

റി​യാ​ദ്: സൗ​ദി​യി​ൽ ഇ​ഖാ​മ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് ജയിലിൽ കഴിഞ്ഞ രോ​ഗ​ബാ​ധി​ത​നാ​യ ആ​ന്ധ്ര സ്വ​ദേ​ശി​ക്ക് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി ന​ഴ്‌​സും ഇ​ന്ത്യ​ൻ എം​ബ​സി​യും.

ക​ഴി​ഞ്ഞ വ​ർ​ഷം അ​റ​സ്റ്റി​ലാ​യ ആ​ന്ധ്ര​പ്ര​ദേ​ശ് നാ​ണ്ടി​യാ​ൽ സ്വ​ദേ​ശി ജാ​ക്കീ​ർ ഭാ​ഷ (43) ജ​യി​ലി​ൽ വ​ച്ച് പ​ക്ഷാ​ഘാ​തം ബാ​ധി​ക്കു​ക​യും തു​ട​ർ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ജാക്കീർ ആ​റു​മാ​സ​ത്തോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹ​ത്തി​ന് തു​ണ​യാ​യ​ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​രാ​യി​രു​ന്നു. നി​ർ​ധ​ന​രാ​യ കു​ടും​ബം ജാ​ക്കീ​ർ ഭാ​ഷ​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സ​ഹാ​യം തേ​ടി ഇ​ന്ത്യ​ൻ എം​ബ​സി​യെ സ​മീ​പി​ച്ചു.

എം​ബ​സി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥിച്ചു. കേ​ളി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​പ്പോ​ൾ ജാ​ക്കീ​ർ ജ​യി​ലി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

അ​തി​നാ​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​വ​ന്നു. ന​ട​പ​ടി​ക​ളി​ൽ എം​ബ​സി​യി​ലെ ജ​യി​ൽ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ സ​വാ​ദ് യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി​യും ത​ർ​ഹീ​ൽ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ ഷ​റ​ഫു​ദ്ദീ​നും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ടു.

മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം സ്ട്ര​ക്ച​ർ സൗ​ക​ര്യ​ത്തോ​ടു കൂ​ടി ഒ​രു ന​ഴ്‌​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മേ ജാ​ക്കീ​ർ ഭാ​ഷ​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​കൂ​വെ​ന്ന് വ്യ​ക്ത​മാ​വു​ക​യും കേ​ളി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് റി​യാ​ദി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യും കൊ​ല്ലം ജി​ല്ല കൊ​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​നി​യു​മാ​യ മോ​നി​ഷ സ​ദാ​ശി​വം രോ​ഗി​യെ അ​നു​ഗ​മി​ക്കാ​ൻ ത​യാ​റാ​വു​ക​യും ചെ​യ്തു.

ഇ​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​വ​ധി എ​ടു​ത്ത് ഹൈ​ദ​രാ​ബാ​ദ് വ​രെ രോ​ഗി​യെ അ​നു​ഗ​മി​ച്ചു. താ​ൻ തെ​ഞ്ഞെ​ടു​ത്ത തൊ​ഴി​ൽ​മേ​ഖ​ല​യെ അ​ന്വ​ർ​ഥ​മാ​ക്കി മ​റ്റൊ​രു സ​ഹ​ജീ​വി​ക്ക് കൈ​ത്താ​ങ്ങാ​വാ​ൻ സാ​ധി​ച്ച​തി​ൽ ചാ​രി​താ​ർ​ഥ്യമുണ്ടെന്ന് മോ​നി​ഷ സ​ദാ​ശി​വം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ജാ​ക്കീ​ർ ഭാ​ഷ സു​ര​ക്ഷി​ത​നാ​യി നാ​ട്ടി​ലെ​ത്തി. യാ​ത്ര​യ്ക്കാ​വ​ശ്യ​മാ​യ ടി​ക്ക​റ്റും മ​റ്റു ചെ​ല​വു​ക​ളും ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് വ​ഹി​ച്ച​ത്. മോ​നി​ഷ സ​ദാ​ശി​വം ജാ​ക്കി​റിന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം വീ​ട്ടു​വ​രെ അ​നു​ഗ​മി​ച്ചു.

NRI

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സം; "ക​ഫാ​ല' സ​മ്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കി സൗ​ദി

റി​യാ​ദ്: ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ത്തെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും നി​യ​ന്ത്രി​ച്ചി​രു​ന്ന തൊ​ഴി​ൽ​നി​യ​മ​മാ​യ "ക​ഫാ​ല' സ​ന്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കി സൗ​ദി. 2025 ജൂ​ണി​ലാ​ണ് ഭ​ര​ണ​കൂ​ടം ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

തീ​രു​മാ​നം രാ​ജ്യ​ത്തെ കു​ടി​യേ​റ്റ​ക്കാ​രു​ടെ ക്ഷേ​മ​വും തൊ​ഴി​ൽ അ​വ​കാ​ശ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ച​രി​ത്ര​പ​ര​മാ​യ ചു​വ​ടു​വ​യ്പാ​ണ്. "ക​ഫാ​ല' പ്ര​കാ​രം തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ജീ​വ​ന​ക്കാ​രി​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്നു.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി മാ​റാ​നോ, രാ​ജ്യം വി​ടാ​നോ, നി​യ​മ​സ​ഹാ​യം തേ​ടാ​നോ ക​ഴി​യു​മോ എ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​ത് തൊ​ഴി​ലു​ട​മ മാ​ത്ര​മാ​യി​രു​ന്നു. 1950-ലാ​ണ് ക​ഫാ​ല ന​ട​പ്പാ​ക്കു​ന്ന​ത്. വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ഈ ​സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​ത്.

ഓ​രോ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യും പ്രാ​ദേ​ശി​ക സ്പോ​ൺ​സ​റു​ടെ കീ​ഴി​ലാ​യി​രി​ക്കും. "ക​ഫീ​ൽ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​ർ​ക്ക് തൊ​ഴി​ലാ​ളി​യു​ടെ താ​മ​സം, ജോ​ലി, നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ അ​ധി​കാ​ര​മു​ണ്ടാ​യി​രു​ന്നു.

"ക​ഫാ​ല' സ​മ്പ്ര​ദാ​യം പി​ന്നീ​ട് "ആ​ധു​നി​ക അ​ടി​മ​ത്ത'​മാ​യി മാ​റു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​കു​ക​യും ചൂ​ഷ​ണ​ങ്ങ​ൾ​ക്കി​ര​യാ​കു​ക​യും ചെ​യ്തി​രു​ന്നു.

ഏ​ക​ദേ​ശം 13.4 ദ​ശ​ല​ക്ഷം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സൗ​ദി​യി​ൽ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ത് രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ ഏ​ക​ദേ​ശം 42 ശ​ത​മാ​ന​മാ​ണ്.

Kerala

മു​ഖ്യ​മ​ന്ത്രി മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സൗ​ദി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്. ഒ​ക്ടോ​ബ​ർ 17 മു​ത​ൽ 19 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​നം.

മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​ത്തി​നും പ്ര​ചാ​ര​ണ​ത്തി​നു​മാ​യി കേ​ര​ള സ​ർ​ക്കാ​ർ ആ​ഗോ​ള ത​ല​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള വേ​ദി​യാ​യ മ​ല​യാ​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​യാ​ദ്, ദ​മ്മാം, ജി​ദ്ദ മേ​ഖ​ല​ക​ളി​ൽ ന​ട​ക്കു​ന്ന "മ​ല​യാ​ളോ​ത്സ​വം' പൊ​തു​പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി സം​ബ​ന്ധി​ക്കും.

ഒ​ക്ടോ​ബ​ർ 17 ന് ​ദ​മ്മാ​മി​ലും 18ന് ​ജി​ദ്ദ​യി​ലും 19ന് ​റി​യാ​ദി​ലു​മാ​ണ് പ​രി​പാ​ടി​ക​ൾ. മു​ഖ്യ​മ​ന്ത്രി​ക്കു പു​റ​മേ സാം​സ്‌​കാ​രി​ക​മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍, നോ​ര്‍​ക്ക ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ലും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പൊ​തു സ​മൂ​ഹ​ത്തെ ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് സൗ​ദി​യി​ലെ മ​ല​യാ​ളം മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

NRI

നാ​രാ​യ​ണ​ൻ അ​ണ്ണ​ഞ്ചേ​രി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം നാ​രാ​യ​ണ​ൻ അ​ണ്ണ​ഞ്ചേ​രി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ 38 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നാ​രാ​യ​ണ​ൻ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​യ്യി​ൽ സ്വ​ദേ​ശി​യാ​ണ്.

മ​ലാ​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ മ​ലാ​സ് ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റും മ​ലാ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ റെ​നീ​സ് ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ലാ​സ് യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​നൈ​സ്ഖാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, മ​ലാ​സ് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ സു​നി​ൽ​കു​മാ​ർ, മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി സു​ജി​ത്ത്, മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ​മീ​ർ, ന്യൂ​സ​ന​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി ജോ​യ് തോ​മ​സ്, സ​ന​യ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ മു​കു​ന്ദ​ൻ, അ​ൻ​വ​ർ, ഇ.​കെ. രാ​ജീ​വ്, മാ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജ്മ​ൽ, നാ​രാ​യ​ണ​ൻ, ര​തീ​ഷ് യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കൂ​ടാ​തെ നി​ര​വ​ധി യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ നാ​രാ​യ​ണ​ന് കൈ​മാ​റി. നാ​രാ​യ​ണ​ൻ ച​ട​ങ്ങി​ന് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം; കൊ​ല്ലം സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു

റി​യാ​ദ്: കൊ​ല്ലം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ൽ മ​രി​ച്ചു. ചി​ന്ന​ക്ക​ട സ്വ​ദേ​ശി ഡാ​നി​യേ​ൽ ജോ​സ​ഫ് ഈ​ശോ(37) ആ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.

പ​രേ​ത​നാ​യ ജോ​സ​ഫ് മോ​നി ഡാ​നി​യേ​ലി​ന്‍റേ​യും റെ​ജി​നി ഡാ​നി​യ​ലി​ന്‍റേ​യും മ​ക​നാ​ണ്. നെ​ഞ്ച് വേ​ദ​ന​യെ തു​ട​ർ​ന്ന് ഡാ​നി​യേ​ൽ ജോ​സ​ഫ് ഈ​ശോ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്.

ജു​ബൈ​ൽ റോ​യ​ൽ ക​മ്മീ​ഷ​നി​ൽ ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഡാ​നി​യേ​ൽ ജോ​സ​ഫ് ഈ​ശോ. 2016ലാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം ദു​ബാ​യി​യി​ലും ജോ​ലി ചെ​യ്‌​തി​ട്ടു​ണ്ട്‌.

മു​വാ​സാ​ത്ത് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കും.

NRI

സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഷി​ബു​വി​നെ മോ​ചി​പ്പി​ക്കാ​ൻ ഫ​ണ്ട് ശേ​ഖ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഷി​ബു​വി​നെ മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട​യി​ല്‍ നാ​ട്ടു​കാ​ര്‍ ഒ​ന്നി​ച്ചു. കോ​വി​ഡ് സ​മ​യ​ത്ത് സൗ​ദി​യി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്ന കു​ട​പ്പ​ന​മൂ​ട് വ​യ​ലിം​ഗ​ല്‍ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ഷി​ബു(45) അ​ന​ധി​കൃ​ത​മാ​യി കാ​ര്‍ ഓ​ടി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ സൗ​ദി​യി​ല്‍ അ​ഞ്ച് വ​ര്‍​ഷ​മാ​യി ശി​ക്ഷ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

ഷി​ബു അ​ഞ്ച് വ​ര്‍​ഷ​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്നു​വെ​ങ്കി​ലും ര​ണ്ടു​വ​ര്‍​ഷ​ത്തെ ശി​ക്ഷ​യാ​ണ് സൗ​ദി കോ​ട​തി വി​ധി​ച്ച​ത്. ഒ​ന്ന​ര​ല​ക്ഷം റി​യാ​ല്‍ (36 ല​ക്ഷം രൂ​പ) പി​ഴ അ​ട​ച്ചാ​ലെ ജ​യി​ല്‍ മോ​ചി​ത​നാ​കാ​ന്‍ ക​ഴി​യു​ക​യു​ള്ളു. ആ ​ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്ര​വാ​സി സം​ഘ​ട​ന.

ഫ​ണ്ട് സ്വ​രൂ​പ​ണ​ത്തി​നു​ള്ള ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വെ​ള്ള​റ​ട​യി​ല്‍ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ല്‍. ബി. ​അ​ജ​യ​കു​മാ​ര്‍ ബ്രോ​ഷ​ര്‍ കൈ​മാ​റി നി​ര്‍​വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഷി​ജു ത​ട​ത്തി​ല്‍, പ്ര​തീ​പ്, അ​ശോ​ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് പ്ര​വാ​സി സം​ഘ​ട​ന​യി​ല്‍ പെ​ട്ട ജം​ഷീ​ര്‍, ഷി​ജി​ന്‍, രാ​ജ​ന്‍, സ​ന​ല്‍, പ്രേ​മ​ന്‍, സ​ന​ല്‍ അ​ട​ങ്ങു​ന്ന സം​ഘം‍ ഉ​ണ്ട്. വെ​ള്ള​റ​ട​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഷി​ബു​വി​ന്‍റെ ഭാ​ര്യ സു​നി​ത, മ​ക​ന്‍ സോ​ജു, മാ​താ​വ് പാ​ല​മ്മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

NRI

സൗ​ദി​യി​ൽ എ​ട്ടു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

റി​യാ​ദ്: സൗ​ദി സ​ർ​ക്കാ​ർ ഒ​റ്റ ദി​വ​സം എ​ട്ടു പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്വ​ന്തം അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സൗ​ദി പൗ​ര​നും വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മ​യ​ക്കു​മ​രു​ന്ന് കു​റ്റ​ത്തി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട നാ​ലു സൊ​മാ​ലി​യ​ക്കാ​ർ, മൂ​ന്ന് എ​ത്യോ​പ്യ​ക്കാ​ർ എ​ന്നി​വ​രാ​ണു മ​റ്റു​ള്ള​വ​ർ. സൗ​ദി​യി​ലേ​ക്കു ഹാ​ഷി​ഷ് ക​ട​ത്തി​യെ​ന്ന കു​റ്റ​മാ​ണ് ഈ ​ഏ​ഴു​പേ​ർ​ക്കെ​തി​രേ തെ​ളി​ഞ്ഞ​ത്.

ഈ ​വ​ർ​ഷം സൗ​ദി​യി​ൽ 230 പേ​ർ വ​ധ​ശി​ക്ഷ​യ്ക്കി​ര​യാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 154ഉം ​മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 338 പേ​ർ​ക്കാ​ണ് സൗ​ദി ഭ​ര​ണ​കൂ​ടം വ​ധ​ശി​ക്ഷ ന​ല്കി​യ​ത്.

NRI

സൗ​ദി​യി​ലെ ‘ഉ​റ​ങ്ങു​ന്ന രാ​ജ​കു​മാ​ര​ൻ’ ഓ​ർ​മ​യാ​യി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ‘ഉ​റ​ങ്ങു​ന്ന രാ​ജ​കു​മാ​ര​ൻ’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന അ​ൽ​വ​ലീ​ദ് ബി​ൻ ഖാ​ലി​ദ് ബി​ൻ ത​ലാ​ൽ ബി​ൻ അ​ബ്‌​ദു​ൽ അ​സീ​സ് രാ​ജ​കു​മാ​ര​ൻ (36) അ​ന്ത​രി​ച്ചു. മ​ര​ണ​ത്തി​നും ജീ​വി​ത​ത്തി​നു​മി​ട​യി​ൽ 20 വ​ർ​ഷ​ത്തോ​ള​മാ​ണ് ക​ണ്ണു​പോ​ലും തു​റ​ക്കാ​തെ ഇ​ദ്ദേ​ഹം കോ​മ​യി​ൽ കി​ട​ന്ന​ത്.

2005ൽ ​യു​കെ​യി​ലെ സൈ​നി​ക കോ​ള​ജി​ൽ പ​ഠി​ക്ക​വെ​യു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ത​ല​ച്ചോ​റി​ന് ഗു​രു​ത​ര​മാ​യി ക്ഷ​ത​മേ​റ്റ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം കോ​മ​യി​ലാ​യ​ത്. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് 15 വ​യ​സാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു​ശേ​ഷം ഒ​രി​ക്ക​ൽ​പ്പോ​ലും ക​ണ്ണു​തു​റ​ന്നി​ല്ല.

ഇ​തോ​ടെ​യാ​ണ് രാ​ജ​കു​ടും​ബാം​ഗ​മാ​യ അ​ൽ​വ​ലീ​ദ് ബി​ൻ ഖാ​ലി​ദ് ‘ഉ​റ​ങ്ങു​ന്ന രാ​ജ​കു​മാ​ര​ൻ’ എ​ന്ന​റി​യ​പ്പെ​ട്ട​ത്. റി​യാ​ദി​ലെ കിം​ഗ് അ​ബ്‌​ദു​ൾ അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലാ​ണ് രാ​ജ​കു​മാ​ര​നെ പ​രി​ച​രി​ച്ചി​രു​ന്ന​ത്.

ട്യൂ​ബ് വ​ഴി​യാ​ണു ഭ​ക്ഷ​ണം ന​ൽ​കി​വ​ന്നി​രു​ന്ന​ത്. 2019ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ര​ലു​ക​ൾ ച​ലി​ച്ചി​രു​ന്നു. ത​ല​യും ചെ​റു​താ​യി ച​ലി​ച്ചു. എ​ന്നാ​ൽ, പി​ന്നീ​ട് ആ​രോ​ഗ്യ​നി​ല​യി​ൽ യാ​തൊ​രു പു​രോ​ഗ​തി​യു​മു​ണ്ടാ​യി​ല്ല. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

<b>പി​തൃ​സ്നേ​ഹ​ത്തി​ന്‍റെ ആ​ഴം</b>

ഒ​രു പ്ര​തീ​ക്ഷ​യും ഇ​ല്ലാ​തി​രു​ന്നി​ട്ടും ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മാ​റ്റി മ​ക​നെ മ​ര​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ പി​താ​വ് ഖാ​ലി​ദ് ബി​ൻ ത​ലാ​ൽ ത​യാ​റാ​യി​ല്ല. പ​ക​രം എ​ല്ലാ ചി​കി​ത്സ​യും ന​ൽ​കി ദൈ​വം വി​ളി​ക്കു​മ്പോ​ൾ മ​ക​ൻ പോ​ക​ട്ടെ​യെ​ന്നു നി​ല​പാ​ടെ​ടു​ത്തു.

മു​റി മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ചു. ക​ണ്ണു​ക​ൾ തു​റ​ക്കാ​തി​രി​ക്കു​മ്പോ​ഴും സ്നേ​ഹ​പ​രി​ച​ര​ണ​ത്താ​ൽ രാ​ജ​കു​മാ​ര​ൻ എ​പ്പോ​ഴും സു​ന്ദ​ര​നാ​യാ​ണു കാ​ണ​പ്പെ​ട്ട​ത്. 20 വ​ർ​ഷ​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ യാ​തൊ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും കു​ടും​ബം പ്ര​തീ​ക്ഷ​യോ​ടെ ചി​കി​ത്സ​യും പ്രാ​ര്‍​ഥ​ന​യും തു​ട​രു​ക​യാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് അ​ൽ വ​ലീ​ദ് ബി​ൻ ഖാ​ലി​ദ് ബി​ൻ ത​ലാ​ലി​ന് 36 വ​യ​സ് തി​ക​ഞ്ഞ​ത്. കോ​ടീ​ശ്വ​ര​നാ​യ ഖാ​ലി​ദ് ബി​ൻ ത​ലാ​ൽ അ​ൽ സ​ഈ​ദ് രാ​ജ​കു​മാ​ര​ന്‍റെ​യും റീ​മ ബി​ൻ​ത് ത​ലാ​ൽ രാ​ജ​കു​മാ​രി​യു​ടെ​യും മൂ​ത്ത മ​ക​നാ​ണ് അ​ൽ വ​ലീ​ദ്.

ലോ​ക​ത്തു ല​ഭി​ക്കാ​വു​ന്ന​തി​ൽ​വ​ച്ച് ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യാ​ണ് അ​ൽ വ​ലീ​ദി​നാ​യി ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​നാ​യി അ​മേ​രി​ക്ക​യി​ൽ​നി​ന്നും സ്പെ​യി​നി​ൽ​നി​ന്നു​മൊ​ക്കെ വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​രെ എ​ത്തി​ച്ചു.

പ്രാ​ർ​ഥ​ന​ക​ളും പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ അ​ൽ​വ​ലീ​ദ് രാ​ജ​കു​മാ​ര​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​ത്. രാ​ജ​കു​മാ​ര​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു വ​രു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ട​യ്ക്കു വാ​ർ​ത്ത​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ഇ​തി​നു സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല.

എ​ല്ലാ ദി​വ​സ​വും മ​ക​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന പി​താ​വ് ഖാ​ലി​ദ് ബി​ൻ ത​ലാ​ൽ, മ​ക​ന്‍റെ വി​വി​ധ ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. മ​ക​ൻ മ​രി​ച്ച വി​വ​രം അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​തും.

NRI

അ​ബ്‌​ദു​ല്‍ റ​ഹീ​മി​ന്‍റെ ശി​ക്ഷ 20 വ​ർ​ഷം; വി​ധി ശ​രി​വ​ച്ചു

റിയാദ്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്‌​ദു​ല്‍ റ​ഹീ​മി​ന്‍റെ കേ​സി​ല്‍ 20 വ​ര്‍​ഷ​ത്തെ ത​ട​വി​നു വി​ധി​ച്ചു​ള്ള കീ​ഴ്‌​ക്കോ​ട​തി വി​ധി ശ​രി​വ​ച്ച് അ​പ്പീ​ല്‍ കോ​ട​തി. 19 വ​ര്‍​ഷം പി​ന്നി​ട്ട കേ​സി​ൽ പ്ര​തി​ക്ക് മോ​ച​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​തി​ഭാ​ഗ​ത്തി​നു മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നു കോ​ട​തി പ​റ​ഞ്ഞു. വി​ധി​ക്കു ശേ​ഷം പ്രോ​സി​ക്യൂ​ഷ​ന്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​അ​പ്പീ​ല്‍ കോ​ട​തി​യി​ല്‍ സി​റ്റിം​ഗ് ന​ട​ത്തി​യ​ത്.

മേ​യ് 26നാ​ണ് 20 വ​ര്‍​ഷ​ത്തെ ത​ട​വി​നു വി​ധി​ച്ചു​ള്ള കീ​ഴ്‌​ക്കോ​ട​തി വി​ധി​യു​ണ്ടാ​യ​ത്. സൗ​ദി ബാ​ല​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ക​ഴി​ഞ്ഞ 18 വ​ര്‍​ഷ​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് അ​ബ്‌​ദു​ല്‍ റ​ഹീം.

Latest News

Up